വിവാദമായ നയതന്ത്ര ചാനല്‍ വഴി നടന്ന സ്വര്‍ണ്ണക്കടത്തു കേസിലെ മുഖ്യ സൂത്രധാരന്‍ യുഎഇ കോണ്‍സുലേറ്റ് മുന്‍ കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബിയാണെന്ന് സ്വപ്ന സുരേഷിന്റെ മൊഴി. സ്വര്‍ണ്ണക്കടത്തില്‍ അറസ്റ്റിലായി ജലിലില്‍ കഴിയുന്ന സ്വപ്നയും കേസിലെ കൂട്ടുപ്രതിയായ സരിത്തിന്റെയും മൊഴികളില്‍ ജമാല്‍ ഹുസൈന്‍ അല്‍സാബിയുടെ പേരുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഡോളര്‍ കടത്തു കേസുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കു നല്‍കിയ കാരണം കാണിക്കല്‍ നോട്ടിസിന് നല്‍കിയിരിക്കുന്ന മറുപടിയിലാണ് മുന്‍ കോണ്‍സല്‍ ജനറലിനെതിരായ പരാമര്‍ശം.
കേരളത്തിലേക്ക് സ്വര്‍ണം കടത്താന്‍ ജമാല്‍ ഹുസൈന്‍ അല്‍സാബി വിദേശ വനിതകളെ ഉപയോഗിച്ചിരുന്നതായും സ്വപ്‌നാ സുരേഷ് മൊഴി നല്‍കിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചനകള്‍. മൊറോക്കോ, ഈജിപ്ത്, യുഎഇ സ്വദേശികളായ 3 വനിതകള്‍ കോണ്‍സല്‍ ജനറലിന്റെ നിര്‍ദേശപ്രകാരം സ്വര്‍ണം കടത്തി. ഇങ്ങനെ മൂന്നു തവണകളായി സ്വര്‍ണം കേരളത്തിലേക്ക് കടത്തിയതായി തനിക്ക് അറിയാമെന്നും സ്വപ്‌ന നല്‍കിയ മൊഴിയില്‍ പറയുന്നു

Comments
Post a Comment