പ്രണയങ്ങൾ പകയിൽ കലാശിക്കുന്ന കാഴ്ച കേരളത്തിന് പുത്തരിയല്ല. മനംമടുത്ത് തിരിഞ്ഞു നടക്കുമ്പോൾ കൊന്നുകൊലവിളിക്കുന്ന പ്രണയ ബന്ധങ്ങളുടെ കാലത്ത് ശ്രദ്ധേയമാക്കുകയാണ് ഒരു ഫേസ്ബുക് കുറിപ്പ്. റാണി നൗഷാദ് എന്ന ഫേസ്ബുക് പ്രൊഫൈലിൽ നിന്നുമാണ് ശ്രദ്ധേയമായ ആ കുറിപ്പ് പങ്കുവയ്ക്കപ്പെട്ടിരിക്കുന്നത്. സമ്മർദ്ദങ്ങളും മാനസിക വിഷമങ്ങളും വരിഞ്ഞു മുറുകിയ ആവസരത്തിൽ ഒരു പെൺകുട്ടി പ്രണയം വേണ്ടെന്നു വച്ചപ്പോൾ സംഭവിച്ച സാഹചര്യങ്ങളിലേക്കാണ് റാണിയുടെ കുറിപ്പ് വിരൽ ചൂണ്ടുന്നത്. പ്രണയത്തിന്റെ പേരിൽ സകല അധികാരങ്ങളും ഉപയോഗിച്ച് ഒരു പെൺകുട്ടിയെ ബന്ധനസ്ഥയാക്കിയതും തുടർന്ന് ആ പെൺകുട്ടിക്ക് അനുഭവിക്കേണ്ടി വന്ന മാനസിക വിഷമങ്ങളെക്കുറിച്ചുമാണ് കുറിപ്പ്. ഫേസ്ബുക് കുറിപ്പിന്റെ പൂർണ രൂപം ഇന്ന് എനിക്കു വന്ന ഒരു ഫോൺ കോൾ ആണ് എന്നെ ഇതെഴുതാൻ പ്രേരിപ്പിച്ചത്. സ്വന്തം മകനെക്കുറിച്ച് ആ അമ്മയ്ക്കുള്ള അങ്കലാപ്പ് മുഴുവൻ ആ കോളിൽ ഉണ്ടായിരുന്നു. അവരുടെ മകനും, അവന്റെ ഒപ്പം പഠിച്ച കുട്ടിയുമായി എട്ടാം ക്‌ളാസ് മുതൽ തുടങ്ങിയ ഇഷ്ടമാണ്. വീട്ടിൽ അറിഞ്ഞപ്പോൾ രണ്ടു കുടുംബങ്ങളിലും അതു പ്രശ്നമായി. ഇരുകൂട്ടരെയും വീട്ടുകാ...