Skip to main content

ആറു വർഷമായി അവനു വേണ്ടി ജീവിച്ചവൾ, സഹികെട്ട് പ്രണയം വേണ്ടന്ന് വച്ചപ്പോൾ അവൻ വെറിപൂണ്ട് നിൽക്കുന്നു : വൈറലായി കുറിപ്പ്

പ്രണയങ്ങൾ പകയിൽ കലാശിക്കുന്ന കാഴ്ച കേരളത്തിന് പുത്തരിയല്ല. മനംമടുത്ത് തിരിഞ്ഞു നടക്കുമ്പോൾ കൊന്നുകൊലവിളിക്കുന്ന പ്രണയ ബന്ധങ്ങളുടെ കാലത്ത് ശ്രദ്ധേയമാക്കുകയാണ് ഒരു ഫേസ്ബുക് കുറിപ്പ്. റാണി നൗഷാദ് എന്ന ഫേസ്ബുക് പ്രൊഫൈലിൽ നിന്നുമാണ് ശ്രദ്ധേയമായ ആ കുറിപ്പ് പങ്കുവയ്ക്കപ്പെട്ടിരിക്കുന്നത്. 

സമ്മർദ്ദങ്ങളും മാനസിക വിഷമങ്ങളും വരിഞ്ഞു മുറുകിയ ആവസരത്തിൽ ഒരു പെൺകുട്ടി പ്രണയം വേണ്ടെന്നു വച്ചപ്പോൾ സംഭവിച്ച സാഹചര്യങ്ങളിലേക്കാണ് റാണിയുടെ കുറിപ്പ് വിരൽ ചൂണ്ടുന്നത്. പ്രണയത്തിന്റെ പേരിൽ സകല അധികാരങ്ങളും ഉപയോഗിച്ച് ഒരു പെൺകുട്ടിയെ ബന്ധനസ്ഥയാക്കിയതും തുടർന്ന് ആ പെൺകുട്ടിക്ക് അനുഭവിക്കേണ്ടി വന്ന മാനസിക വിഷമങ്ങളെക്കുറിച്ചുമാണ് കുറിപ്പ്.
ഫേസ്ബുക് കുറിപ്പിന്റെ പൂർണ രൂപം 
ഇന്ന് എനിക്കു വന്ന ഒരു ഫോൺ കോൾ ആണ് എന്നെ ഇതെഴുതാൻ പ്രേരിപ്പിച്ചത്. സ്വന്തം മകനെക്കുറിച്ച് ആ അമ്മയ്ക്കുള്ള അങ്കലാപ്പ് മുഴുവൻ ആ കോളിൽ ഉണ്ടായിരുന്നു. അവരുടെ മകനും, അവന്റെ ഒപ്പം പഠിച്ച കുട്ടിയുമായി എട്ടാം ക്‌ളാസ്‌ മുതൽ തുടങ്ങിയ ഇഷ്ടമാണ്. വീട്ടിൽ അറിഞ്ഞപ്പോൾ രണ്ടു കുടുംബങ്ങളിലും അതു പ്രശ്നമായി. ഇരുകൂട്ടരെയും വീട്ടുകാർ വിലക്കിയെങ്കിലും കുട്ടികൾ രഹസ്യമായി ആ ബന്ധം മുന്നോട്ട് കൊണ്ടുപോയ്ക്കൊണ്ടിരിന്നു.ഒന്നും രണ്ടുമല്ല നീണ്ട ആറു വർഷങ്ങൾ.  More details: click
 

Comments

Popular posts from this blog

കാരായി രാജനും കാരായി ചന്ദ്രശേഖരനും കണ്ണൂർ ജില്ലയിൽ പ്രവേശിക്കാം; ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകി ഹൈക്കോടതി

  തലശ്ശേരി ഫസൽ വധക്കേസിൽ പ്രതികളായ കാരായി ചന്ദ്രശേഖരനും രാജനും ജാമ്യവ്യവസ്ഥയിൽ ഹൈക്കോടതി ഇളവ് അനുവദിച്ചു. ഇരുവർക്കും മൂന്നുമാസം കഴിഞ്ഞ് കണ്ണൂർ ജില്ലയിൽ പ്രവേശിക്കാം. നിലവിലെ നിയന്ത്രണം മൂന്നു മാസംകൂടി തുടരും. അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചു.  എറണാകുളം ജില്ല വിട്ടു പോവരുതെന്ന ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയാണ് ഇരുവരും കോടതിയെ സമീപിച്ചത്. ഇളവ് അനുവദിക്കരുതെന്ന സിബിഐയുടെ ആവശ്യം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് അശോക് മേനോൻ്റെ ഉത്തരവ്. എറണാകുളം ജില്ല വിട്ടു പോവരുതെന്ന വ്യവസ്ഥയിലാണ് കോടതി 2013 ൽ ഇരുവർക്കും ജാമ്യം അനുവദിച്ചത്.  കേസിൽ ഹൈക്കോടതി തുടരന്വേഷണം നിർദേശിച്ചതിനാൽ വിചാരണ നീട്ടിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയിട്ടുണ്ടന്നും കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നത് തടയേണ്ടതില്ലന്നും ഹർജിക്കാർ ബോധിപ്പിച്ചു. പ്രതികൾ വിചാരണ നീട്ടണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും ഇളവ് നൽകരുതെന്നുമായിരുന്നു സിബിഐയുടെ വാദം.

കോവിഡ് മരണ കണക്കുകള്‍ വെബ്‌സൈറ്റില്‍ : വിവരങ്ങളറിയാന്‍ ഡെത്ത് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടല്‍

സംസ്ഥാനത്തെ കോവിഡ് 19 മരണങ്ങളുടെ വിവരങ്ങളറിയാന്‍ പുതിയ കോവിഡ് 19 ഡെത്ത് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടല്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു 

സ്വര്‍ണക്കടത്തിന് വിദേശ വനിതകളും; കോണ്‍സല്‍ ജനറലിനെതിരെ സ്വപ്‌നയുടെ മൊഴി

                                      തിരുവനന്തപുരം നയതന്ത്ര ചാനല്‍ സ്വര്‍ണ്ണക്കടത്ത് വിവാദമായ നയതന്ത്ര ചാനല്‍ വഴി നടന്ന സ്വര്‍ണ്ണക്കടത്തു കേസിലെ മുഖ്യ സൂത്രധാരന്‍ യുഎഇ കോണ്‍സുലേറ്റ് മുന്‍ കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബിയാണെന്ന് സ്വപ്ന സുരേഷിന്റെ മൊഴി. സ്വര്‍ണ്ണക്കടത്തില്‍ അറസ്റ്റിലായി ജലിലില്‍ കഴിയുന്ന സ്വപ്നയും കേസിലെ കൂട്ടുപ്രതിയായ സരിത്തിന്റെയും മൊഴികളില്‍ ജമാല്‍ ഹുസൈന്‍ അല്‍സാബിയുടെ പേരുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഡോളര്‍ കടത്തു കേസുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കു നല്‍കിയ കാരണം കാണിക്കല്‍ നോട്ടിസിന് നല്‍കിയിരിക്കുന്ന മറുപടിയിലാണ് മുന്‍ കോണ്‍സല്‍ ജനറലിനെതിരായ പരാമര്‍ശം. കേരളത്തിലേക്ക് സ്വര്‍ണം കടത്താന്‍ ജമാല്‍ ഹുസൈന്‍ അല്‍സാബി വിദേശ വനിതകളെ ഉപയോഗിച്ചിരുന്നതായും സ്വപ്‌നാ സുരേഷ് മൊഴി നല്‍കിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചനകള്‍. മൊറോക്കോ, ഈജിപ്ത്, യുഎഇ സ്വദേശികളായ 3 വനിതകള്‍ കോണ്‍സല്‍ ജനറലിന്റെ നിര്‍ദേശപ്രകാരം സ്വര്‍ണം കടത്തി. ഇങ്ങനെ മൂന്നു തവണകളായി സ്വര്‍ണം കേരളത്തിലേക്ക് കടത്തിയതായി...